ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ ചുറ്റളവിൽ ഹൈ ഫ്രീക്വൻസി 5ജി ബേസ് സ്റ്റേഷൻ സ്ഥാപിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ടെലികോം ദാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റൺവേയുടെ ഇരുവശങ്ങളിൽ നിന്നും 2100 മീറ്റർ ചുറ്റളവിൽ 3,300-3,670 മെഗാഹെർട്സ് ബാൻഡിൽ 5 ജി സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (ഡിഒടി) നിർദ്ദേശം.
വിമാനങ്ങളുടെ ലാന്‍ഡിങ് സമയത്തും പറന്ന് ഉയരുമ്പോഴും കുന്നുകളിലും മറ്റും ഇടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന റേഡിയോ ആള്‍ട്ടിമീറ്ററിന്റെ (റഡാര്‍) പ്രവര്‍ത്തനത്തെ സി-ബാന്‍ഡ് 5ജി താറുമാറാക്കാൻ സാധ്യതയുണ്ടെന്നാണ് വിശദീകരണം.