വ്യാജ ലോട്ടറി നൽകി പണം തട്ടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ലോട്ടറി ടിക്കറ്റിൽ കൃത്രിമം വരുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ പെർള സ്വദേശിക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഇന്നലെ പകൽ 11.30 മണിക്ക് കോട്ടച്ചേരി നവരംഗ് ബാറിന് സമീപമാണ് ലോട്ടറി ടിക്കറ്റിൽ കൃത്രിമം വരുത്തി പെർള സ്വദേശി ലോട്ടറി വിൽപ്പനക്കാരനെ വഞ്ചിച്ച് 2000 രൂപ തട്ടിയെടുത്തത്.

അക്ഷയ ഭാഗ്യക്കുറിയുടെ നമ്പർ തിരുത്തി സമ്മാനാർഹമായ ടിക്കറ്റെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെർള ഗോളിയത്തടുക്കയിലെ ബാലകൃഷ്ണ പൂജാരി 40, ടൗണിലെ ലോട്ടറി വിൽപ്പനക്കാരനായ ഏച്ചിക്കാനത്തെ കെ. ഗോപാലനെ 61, സമീപിച്ചത്. ഒറ്റ നോട്ടത്തിൽ യഥാർത്ഥമാണെന്ന് തോന്നിക്കുന്നവിധത്തിലാണ് ലോട്ടറി ടിക്കറ്റിലെ നമ്പർ ചുരണ്ടി മാറ്റി സമ്മാനാർഹമായ നമ്പർ എഴുതിച്ചേർത്തത്.

അയ്യായിരം രൂപയുടെ സമ്മാനമടിച്ച ടിക്കറ്റിന് രണ്ടായിരം രൂപയും വാങ്ങി ബാലകൃഷ്ണ പൂജാരി മുങ്ങി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തിയതായി കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ലോട്ടറി വിൽപ്പനക്കാരനായ ഗോപാലൻ ഹോസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയത്.

LatestDaily

Read Previous

അല്ലു അർജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പ റഷ്യയിൽ മെഗാ റിലീസിന് ഒരുങ്ങുന്നു

Read Next

ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; പമ്പ-നിലയ്ക്കൽ ചെയിന്‍ സര്‍വീസിന് ഏഴ് കോടി വരുമാനം