‘ലൈഗര്‍’ ഇടപാടുകളിൽ നിയമലംഘനം; വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യുന്നു. തെലുങ്ക് ചിത്രമായ ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. നിലവിൽ ഹൈദരാബാദിലെ ഇഡി ഓഫീസിലാണ് വിജയ്. സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചതായാണ് വിവരം.

താരത്തിന് ലഭിച്ച പ്രതിഫലവും മറ്റ് അണിയറ പ്രവർത്തകർക്ക് ലഭിച്ച പണവും ഇഡി പരിശോധിക്കുന്നുണ്ട്. ചില രാഷ്ട്രീയക്കാർ സിനിമാ നിർമ്മാണത്തിനായി കള്ളപ്പണം ഉപയോഗിച്ചതായും ആരോപണമുണ്ട്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകളെന്നാണ് ഇഡിയുടെ നിഗമനം.

കേസിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളായ പുരി ജഗ്ഗനാഥ്, ചാർമി എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

Read Previous

ക്വാറന്റീൻ കഴിഞ്ഞു; ചീറ്റകളെ വിശാല വനത്തിലേക്ക് തുറന്നുവിട്ടു

Read Next

ഗവർണറെ നീക്കുന്ന ബില്ലിൽ സാങ്കേതിക പിഴവെന്ന് ബി അശോക്; വിമർശനവുമായി മന്ത്രി സഭ