ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്.

രണ്ട് മാസം മുമ്പാണ് ഹക്കീം ഛത്തീസ്ഗഡിലെത്തിയത്. മൃതദേഹം ഇന്ന് വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.

Read Previous

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കരട് ബില്ലിന് ഇന്ന് അംഗീകാരം നല്‍കിയേക്കും

Read Next

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; എൻഐഎ അന്വേഷിക്കും