ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് ചൈനയുടെ താക്കീത്

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. പെന്‍റഗൺ‍ യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് യുഎസ് പ്രതിരോധ വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുമായുള്ള സംഘർഷവും പ്രതിസന്ധിയും സങ്കീർണ്ണമല്ലെന്ന് ചിത്രീകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തിൽ അമേരിക്കയുടെ ഇടപെടൽ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പ്രവർത്തിക്കുന്നതെന്ന് പെന്‍റഗൺ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

അതിർത്തിയിലെ സംഘർഷം തടയാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തിൽ ഇടപെടരുതെന്ന് ചൈനീസ് അധികൃതർ യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.” പെന്‍റഗൺ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. 

Read Previous

ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും; പ്രദേശത്ത് പൊലീസിനുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു

Read Next

രാജ്യത്തെ മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ