ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ 1 മുതലാണ് പുറത്തിറക്കുക. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു.
മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു. നിലവിൽ, കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെയാണ് ഡിജിറ്റൽ രൂപയും പുറത്തിറക്കുന്നത്. ഇവ രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകൾ വഴി വിതരണം ചെയ്യും.
പങ്കെടുക്കുന്ന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകൾ/ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നും ആർബിഐ അറിയിച്ചു.