ഊരൂട്ടമ്പലത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഊരൂട്ടമ്പലം സ്വദേശിനി വിദ്യ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരേയും കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയത് താനാണെന്ന് മാഹിൻ കണ്ണ് പൊലീസിനോട് സമ്മതിച്ചു. ഇവരെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. 2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം പുറത്തറിഞ്ഞത്.

മാഹിന്‍റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിന്നിൽ നിന്ന് തള്ളിയിട്ട് കടലിലേക്ക് വീഴ്ത്തുകയായിരുന്നു എന്ന് മാഹിൻ കണ്ണ് പൊലീസിനോട് പറഞ്ഞു.

Read Previous

കെടിയുവിൽ താത്കാലിക വിസിയെ നിയമിച്ച ഗവര്‍ണറുടെ നടപടി; സർക്കാരിൻ്റെ ഹര്‍ജി തള്ളി ഹൈക്കോടതി

Read Next

ജയ് ഭീം രണ്ടാം ഭാഗമുണ്ടാകുമെന്ന് നിര്‍മ്മാതാവ്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു