ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് ‘സ്ഫടികം’. ഭദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. 1995 മാർച്ച് 30 നാണ് സ്ഫടികം മലയാളികൾക്ക് മുന്നിൽ പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ പുതിയ കാലത്തെ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ‘സ്ഫടികം’ എന്ന തന്റെ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ.
നിങ്ങൾ എല്ലായ്പ്പോഴും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന എന്റെ ‘ആടു തോമ’ നിങ്ങൾ ആഗ്രഹിച്ചതുപോലെ പുതിയ യുഗത്തിന്റെ എല്ലാ സാങ്കേതിക മികവോടും കൂടി വീണ്ടും റിലീസ് ചെയ്യുകയാണ്. സ്ഫടികം 2023 ഫെബ്രുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 4 കെ അറ്റ്മോസ് സ്ക്രീനുകളിൽ എത്തും. ഓർക്കുക. 28 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു വ്യാഴാഴ്ചയാണ് നിങ്ങൾ ആടുതോമയെ സ്വീകരിച്ചത്. “അപ്പോൾ എങ്ങനാ.. ഉറപ്പിക്കാവോ?” മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘സ്ഫടിക’ത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് കാരണം റീ-റിലീസ് വൈകുകയായിരുന്നു. ചിത്രത്തിന്റെ റീ-റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായും ഭദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ തനിമ നഷ്ടപ്പെടാതെ ഹൈ ഡെഫിനിഷൻ ബാക്കിംഗ് നൽകും. പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സംഭാഷണത്തിലും കഥാഗതിയിലും യാതൊരു മാറ്റവും വരുത്താതെയാണ് ചിത്രം പുനര്നിര്മ്മിക്കുകയാണ്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിർണായക രംഗങ്ങൾക്കായി ക്യാമറ ചലിപ്പിക്കുകയാണ് എന്നതും പ്രത്യേകതയാണ്. കെ.എസ്. ചിത്രയും മോഹൻലാലും വീണ്ടും പാടുന്നുണ്ടെന്നും ഭദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.