വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദേശം

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനം മുഴുവൻ ജാഗ്രത നിർദേശം. എല്ലാ ജില്ലകളിലും പൊലീസിനെ വിന്യസിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകി.

അവധിയിലുള്ള പൊലീസുകാരോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ സ്റ്റേഷനുകൾ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നും എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. ഡി.ഐ.ജിമാരും ഐ.ജിമാരും നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കണമെന്നാണ് എ.ഡി.ജി.പിയുടെ നിർദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷയാണ് തുടരുന്നത്.

Read Previous

അനാവശ്യ ഫോൺവിളികളും മെസേജുകളും തടയാൻ ഒരുങ്ങി ട്രായ്

Read Next

കോട്ടയത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ നടുറോഡിൽ സദാചാര ഗുണ്ടാ ആക്രമണം