ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: പൗരത്വഭേദഗതി സമരകേന്ദ്രമായിരുന്ന ഷഹീൻ ബാഗിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി തിരഞ്ഞെടുപ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി അരിബ ഖാൻ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആരിബയുടേത് കന്നിയങ്കമാണ്. ഏകീകൃത സിവിൽ കോഡിന്റെയും സിഎഎയുടെയും പേരിൽ വോട്ട് തേടിയ ബി.ജെ.പിയെ നിശിതമായി വിമർശിച്ചാണ് ആരിബയുടെ പ്രചാരണം. എഎപിയും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് ആരിബ ഖാന് പറഞ്ഞു. പിതാവ് ആസിഫ് മുഹമ്മദ് ഖാന്റെ അഭാവം പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്.
പ്രചാരണത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആരിബയുടെ പിതാവും മുൻ എംഎൽഎയുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വീടിന്റെ മതിൽ ചാടിക്കടന്ന് ആസിഫ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.