വിഷം നൽകിയെന്ന കേസ് കെട്ടിച്ചമച്ചത്; എല്ലാം സരിതയുടെ നാടകമെന്ന് മുന്‍ സഹായി

തിരുവനന്തപുരം: സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതി വിനു കുമാർ. സരിത എസ് നായരുടെ മുൻ സഹായിയാണ് വിനു കുമാർ. തൊഴിൽ തട്ടിപ്പ് കേസിൽ നിന്ന് രക്ഷപ്പെടാനാണ് നാടകം കളിച്ചത്.

മുടി കൊഴിഞ്ഞതല്ലെന്നും ബാർബർ ഷോപ്പിൽ കൊണ്ടുപോയി ഷേവ് ചെയ്യുകയായിരുന്നെന്നും വിനു കുമാർ പറഞ്ഞു. പല രഹസ്യങ്ങളും അറിയാവുന്നതുകൊണ്ടാണ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. സരിതയ്ക്ക് ന്യൂറോ സംബന്ധമായ രോഗം മാത്രമേ ഉള്ളൂ.

സോളാർ കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രതികൾക്ക് വിവരം നൽകുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു. തന്‍റെ പക്കൽ തെളിവുകൾ ഉണ്ടെന്നും വിനു കുമാർ പറഞ്ഞു. കുണ്ടറ ബോംബേറ് കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിലും സരിതയാണെന്ന് വിനു കുമാർ ആരോപിച്ചു.

Read Previous

ഗുജറാത്ത് ഇലക്ഷൻ; 456 സ്ഥാനാർഥികൾ കോടിപതികൾ; കൂടുതൽ ധനികർ ബിജെപിയിൽ

Read Next

കശ്മീർ ഫയൽസ് പ്രോപ്പഗൻഡ; മേളയിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് ഐഎഫ്എഫ്ഐ ജൂറി ഹെഡ്