ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : കോൺഗ്രസ് നിയന്ത്രണത്തിലുള്ള കാസർകോട് ജില്ലാ ടൂറിസം ഡവലപ്മെന്റ് സഹകരണ സംഘത്തിന്റെ കീഴിൽ നീലേശ്വരം മാർക്കറ്റിൽ (പവർ ത്തനം തുടങ്ങിയ സഹകരണ ഹോട്ടൽ അടച്ചതിന്റെ പിന്നിൽ ലക്ഷങ്ങളുടെ അഴിമതി യാരോപണം. നീലേശ്വരം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി (പസിഡൻറ് മഡിയൻ ഉണ്ണി കൃഷ്ണനാണ് നിലവിലുള്ള പ്രസിഡന്റ് .രണ്ട് ലക്ഷം രൂപ കെട്ടി വെച്ചാണ് ഹോട്ടൽ വാടകയ്ക്ക് എടുത്തത് .ദിവസവും ആയിരം രൂപയാണ് വാടക .
(പസിഡൻറ് മഡിയൻ ഉണ്ണി കൃഷ്ണനാണ് സാമ്പത്തികം കൈകാര്യം ചെയ്ത്. പ്രസിഡന്റിന്റെ സ്വന്തക്കാരായ തുരുത്തി സ്വദേശി മുൻ ബാങ്ക് ജീവനക്കാരുമാണ് ദിവസവും കണക്കുകൾ കൈകാര്യം ചെയ്തത്. മുമ്പ് മഞ്ചേശ്വരത്ത് തുടങ്ങിയ ഹോട്ടലിലും ലക്ഷങ്ങളുടെ അഴിമതി യുടെ പേരിലാണ് അടച്ചു പൂട്ടിയത്.
മഡിയൻ ഉണ്ണി കൃഷ്ണൻ നയിക്കുന്ന വാഹന ജാഥ ഒരു വിഭാഗം എ കോൺഗ്രസ് ഭാരവാഹികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരി ക്കുന്നതായി രഹസ്യ വിവരമുണ്ട്. നീലേശ്വരം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി തമ്പാൻ നായരുടെ നേതൃത്വത്തിലാണ് ജാഥ ബഹിഷ്കരിക്കരണം .
ഹോട്ടലിൽ നടന്ന സാമ്പത്തിക തിരിമറിയുടെ പിന്നിൽ ബ്ളോക്ക് ജനറൽ സെക്രട്ടറി തമ്പാൻ നായരും,മുൻ ബാങ്ക് ജീവനക്കാരൻ തുരുത്തിയിലെ ഡി എം സുകുമാരനുമാണെന്നാണ് (പസിഡൻറ് മഡിയൻ ഉണ്ണി കൃഷ്ണൻ സഹകരണ സംഘം ഡയറക്ടർ ബോർഡ് യോഗത്തിൽ ആരോപിച്ചത്.