ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: കടകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് കേസന്വേഷണങ്ങൾക്ക് സഹായകരമാകുമെന്ന പോലീസിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ക്യാമറകൾ സ്ഥാപിക്കൽ നിർബ്ബന്ധമാക്കാൻ നീക്കം. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ സിസിടിവി സ്ഥാപിക്കണമെന്ന വ്യവസ്ഥകളിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശ്യം.
ഇതിനായി കേരള മുൻസിപ്പൽ നിയമത്തിലും പഞ്ചായത്ത് നിയമത്തിലും ഭേദഗതി വരുത്തേണ്ടി വരും. മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ ശുപാർശയിൽ വാണിജ്യ സ്ഥാപനങ്ങൾ കുറഞ്ഞത് 30 ദിവസത്തെ സംഭരണ ശേഷിയുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബ്ബന്ധമാക്കണമെന്നാണ് നിർദ്ദേശം.
തദ്ദേശ സ്ഥാപനങ്ങളാണ് കടകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. അതിനാലാണ് നിയമ ഭേദഗതിക്ക് സർക്കാർ തയ്യാറാവുന്നത്. അതേ സമയം അന്വേഷണത്തിന് ആവശ്യമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾ ക്യാമറയിലെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുമായി പങ്ക് വെക്കുന്നത് നിർബ്ബന്ധമാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിനോടാവശ്യപ്പെട്ടു.
പൊതു സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ താമസക്കാരെയും, വ്യാപാരികളെയും, സംഘടനകളെയും, പ്രോൽസാഹിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പും ദേശീയ പാത അതോറിറ്റിയും റോഡിന്റെ അടിസ്ഥാന രൂപകൽപ്പനയിൽ സിസിടിവികൾ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും സമർപ്പിച്ചു.