വീടിന് മുകളിൽ നിന്നും വീണ യുവതി മരിച്ചു

കാഞ്ഞങ്ങാട്: വീടിന് മുകളിൽ കയറി ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കുന്നതിനിടെ വീട്ടിന് മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. നോർത്ത് ചിത്താരിയിലെ സത്താറിന്റെ ഭാര്യ കെ.സമീറയാണ് 48, മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമീറ കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്.

പൈപ്പിൽ വെള്ളം തീർന്നതിനെ തുടർന്ന് രണ്ട് നില ക്വാർട്ടേഴ്സിന്റെ മുകളിലെ ടാങ്കിൽ കയറി വെള്ളം നോക്കുന്നതിനിടെ അബദ്ധത്തിൽ ടെറസിന് മുകളിലേക്ക് വീഴുകയായിരുന്നു. മംഗ്ളുരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മക്കൾ: സാനിയ , ഷർ ബാസ്, ഷാസിൽ.

Read Previous

ലാപ്ടോപ്പ് കൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു

Read Next

വ്യാപാര സ്ഥാപനങ്ങളിൽ സിസിടിവി നിർബ്ബന്ധമാക്കുന്നു