ലാപ്ടോപ്പ് കൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : ലാപ്ടോപ്പ് കൊണ്ട് യുവതിയുടെ തലയ്ക്കടിച്ചെന്ന പരാതിയിൽ 5 പേർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മേൽപ്പറമ്പിലെ ബദറുൽ ജമാലിന്റെ ഭാര്യ പി.ഏ. ചിത്രയുടെ പരാതിയിൽ 36, അബ്ദുൾ റസാഖ്, റസാഖിന്റെ ഭാര്യ ജമീല, ഇസ്്മയിൽ ബഡ്ഡി, അഷ്റഫ് ബഡ്ഡി, നാസർ എന്നിവർക്കെതിരെയാണ് കേസ്.

ചിത്രയുടെ ഭർത്താവ് ബദറുൽ ജമാലിന് പാർട്ട്ണർഷിപ്പുള്ള മേൽപ്പറമ്പിലെ മന്തികിംഗ് റസ്റ്റോറന്റിന്റെ സഹപാർട്ട്ണർമാരാണ് യുവതിയെ കയ്യേറ്റം ചെയ്തത്. നവമ്പർ 26-നാണ് യുവതിക്ക് നേരെ റസ്റ്റോറന്റിൽ അക്രമമുണ്ടായത്. അബ്ദുൾ റസാഖാണ് ചിത്രയുടെ ലാപ്ടോപ്പെടുത്ത് പരാതിക്കാരിയുടെ തലയ്ക്കടിച്ചത്. തുടർന്ന് ബാക്കിയുള്ള പ്രതികൾ ഇവരുടെ മൊബൈൽ ഫോൺ തറയിലെറിഞ്ഞ് തകർത്തു.

ഇസ്്മയിൽ ബഡ്ഡി, കമ്പി കൊണ്ട് ചിത്രയുടെ കയ്യിൽകുത്തിപ്പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്.  റസ്റ്റോറന്റിൽ ചിത്ര കാഷ്യറായി ഇരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമണത്തിന് കാരണം. ലാപ്ടോപ്പ് തകർത്തതിൽ 85000 രൂപയുടെ നഷ്ടം സംഭവിച്ചതായി  ചിത്ര മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

LatestDaily

Read Previous

ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ ജഢം നാട്ടിലെത്തിക്കും

Read Next

വീടിന് മുകളിൽ നിന്നും വീണ യുവതി മരിച്ചു