ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയത്തിന് യുനെസ്‌കോ ഏഷ്യപസഫിക് പുരസ്‌കാരം

മുംബൈ ആസ്ഥാനമായുള്ള മ്യൂസിയം ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയത്തിന് യുനെസ്കോ ഏഷ്യ പസഫിക് പുരസ്കാരം. സാംസ്കാരിക പൈതൃക സംരക്ഷണത്തിനാണ് പുരസ്കാരം.

ഹിന്ദു, ഇസ്ലാമിക, ബ്രിട്ടീഷ് വാസ്തുവിദ്യയുടെ സംയോജനമാണ് വാസ്തുസംഗ്രഹാലയം. യുനെസ്കോയുടെ അവാര്‍ഡ് ഓഫ് മെറിറ്റ് ബൈക്കുള റെയിൽവേ സ്റ്റേഷന് ലഭിച്ചു.

ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയം ഇന്ത്യക്ക് പുറത്തും ശ്രദ്ധേയമായ സ്ഥലമാണെന്ന് അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Read Previous

കെടിയു വിസി നിയമനം; സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

Read Next

നിയമമന്ത്രി കിരൺ റിജിജുവിന്‍റെ കൊളീജിയം പരാമർശത്തെ എതിർത്ത് സുപ്രീം കോടതി