തരൂർ എംപിയെ വിലക്കിയതാര്? യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയിൽ വിമർശനം

കാസർകോട്: ശശി തരൂരിനെതിരായ നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച ചിന്തൻ ശിവിരിലാണ് വിമർശനം ഉണ്ടായത്. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ തരൂർ എംപിയെ ആരാണ് വിലക്കിയത് എന്ന ചോദ്യം ജില്ലാ കമ്മിറ്റിയിൽ ഉയർന്നു.

തരൂരിനെ വിലക്കാൻ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. അപ്രഖ്യാപിത ഹൈക്കമാൻഡ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചിലർ പറഞ്ഞു. തരൂരിനെതിരെ മുതിർന്ന നേതാക്കൾ കാണിക്കുന്ന അസഹിഷ്ണുത ശരിയല്ലെന്നും കേരളത്തിലെ സാഹചര്യം മനസിലാക്കിയില്ലെങ്കിൽ വൻ തിരിച്ചടിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Read Previous

പിണറായി സർക്കാർ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്കെത്തി: പ്രതിപക്ഷ നേതാവ്

Read Next

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ; 12 പൊലീസുകാർക്ക് പരിക്ക്