ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ : വധശ്രമക്കേസിലെ പ്രതികൾ ഒളിവിൽക്കഴിഞ്ഞ അജാനൂർ കൊളവയൽ കൊത്തിക്കാലിലെ വീട് പോലീസ് വളഞ്ഞു. കല്ലൂരാവി ബാവനഗറിലെ മുഹമ്മദ് അസ്്ലാമിനെ 44, വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ വീടാണ് ഇന്നലെ ഹൊസ്ദുർഗ് പോലീസ് വളഞ്ഞത്.
ബാവനഗറിലെ യൂത്ത് ലീഗ് പ്രവർത്തകരായ സുഹൈൽ, അഫ്സൽ, അനസ്, റബി എന്നിവരാണ് കേസിലെ പ്രതികൾ . ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാതിനെ തുടർന്ന് , ലീഗ് നേതാക്കൾ പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കാമെന്ന് പോലീസിന് ഉറപ്പ് നൽകിയിരുന്നു.വെങ്കിലും, കീഴടങ്ങാൻ തയ്യാറാവാതെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ബാവനഗറിൽ പ്രതികളുടെ വീട്ടിൽ പോലീസ് പലതവണ തിരച്ചിൽ നടത്തിയെങ്കിലും, ഫലമുണ്ടായില്ല. ഇതിനിടയിലാണ് പ്രതികളിൽ ചിലർ കൊത്തിക്കാലിൽ ആൾതാമസമില്ലാത്ത വീട്ടിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചത്.
പ്രതികളിൽ ഒരാളുടെ ബന്ധു വീടാണിത്. പോലീസ് വീട് പരിശോധിച്ചതിൽ ഭക്ഷണാവശിഷ്ടങ്ങൾ, സിഗരറ്റ് കുറ്റികളുൾപ്പെടെ കണ്ടെത്തി. പോലീസെത്തുന്നത് മനസ്സിലാക്കിയ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ ഈ വീട്ടിൽ കഴിഞ്ഞ ഒരു മാസമായി താമസിച്ചു വരികയാണെന്ന് സമീപത്തെ കുട്ടി പോലീസ് വിവരം നൽകി പ്രതികളെ ഒളിവിൽ താമസിപ്പിച്ച വീട്ടുടമക്കെതിരെ കേസുൾപ്പടെ നിയമ നടപടികളുണ്ടാകും.