കേരളത്തിൽ 30 പിന്നിട്ടവരിൽ 25% പേർക്ക് ജീവിതശൈലീരോഗങ്ങൾ

കണ്ണൂര്‍: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ളവരിൽ 25% പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരെന്ന് റിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്.

സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30 വയസ്സ് കഴിഞ്ഞവർ. 140 പഞ്ചായത്തുകളിൽ പ്രാഥമിക പഠനമായി ആരംഭിച്ച പദ്ധതി ഇപ്പോൾ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർക്ക് അമിത ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്തിട്ടുണ്ട്. ഏകദേശം 19 ശതമാനം ആളുകളും ജീവിതശൈലീ രോഗങ്ങളുടെ വക്കിലാണ്.

K editor

Read Previous

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദരൻ ഡൽഹിയിൽ അറസ്റ്റിൽ

Read Next

വിഴിഞ്ഞം സമരം: വൈദികരടക്കമുള്ളവർക്കെതിരേ കേസ്, വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍