പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടി നടന്നു പോകുന്നതിനിടെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ആവിക്കര കടപ്പുറത്തെ നിസാമൂദ്ദിനെയാണ് 20,  പോക്സോ ചുമത്തി ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21 ന് വൈകുന്നേരമാണ് സംഭവം.

പെൺകുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Previous

യുവാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Read Next

ലോഗ് ബുക്ക് തിരിമറി: നഗരസഭാ കൗൺസിൽ യോഗം സ്തംഭിച്ചു