യുവാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സ്വകാര്യ കമ്പനിയുടെ  മാനേജരായ  യുവാവിനെ പടന്നക്കാട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉള്ളൂർ ഗാർഡൻ  വട്ടപ്പറമ്പിൽ മനോഹരന്റെ മകൻ അരുൺ മനോഹറിനെ യാണ് 30, മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ  9.45-നാണ് പടന്നക്കാട് ബേക്കൽ ക്ലബ്ബിലെ മുറിയിലെ കുളിമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറി അകത്തു നിന്നും പുട്ടിയ നിലയിലായിരുന്നു. മൃതദേഹം വാതിൽ പൊളിച്ച് പുറത്തെത്തിക്കുകയായിരുന്നു.

23 മുതൽ യുവാവ് ഇവിടെ താമസിച്ചുവരികയായിരുന്നു. ആൾ സ്ട്രോഗ് എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബിസിനസ് ഡെവലപ്മെന്റ് മാനേജരാണ്.  ഇതേ കമ്പനിയിലെ നാല് പേർക്കൊപ്പമാണ് മനോഹർതാമസിച്ചിരുന്നത് മൃതദേഹം സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടക്കും. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിനേ കേസെടുത്തു.

Read Previous

വാഹന മോഷ്ടാവ് പെരിയാട്ടടുക്കം റിയാസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Read Next

പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ