വീട് പുറമ്പോക്കിൽ, ഒഴിയണം; എസ് രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്

മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മൂന്നാറിലെ ഇക്ക നഗറിലെ 7 സെന്‍റ് സ്ഥലം ഒഴിയാനാണ് രാജേന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുറമ്പോക്ക് ആയതിനാൽ ഏഴു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ നിർദേശപ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നൽകിയത്.

സ്വയം ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ രാഹുൽ ആർ ശർമ്മ ഇടുക്കി എസ്പിക്ക് കത്തും നൽകിയിട്ടുണ്ട്.

Read Previous

ലേലവ്യവസ്ഥകള്‍ ലംഘിച്ച് ശബരിമലയില്‍ പെപ്‌സി വില്‍പ്പന

Read Next

കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു