ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്ഹി: ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 29 കമ്പനിയുടെ അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് ആമസോൺ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചിട്ടുണ്ട്. ബിസിനസ് പ്രവർത്തനങ്ങളുടെ വിശദമായ വിലയിരുത്തലിന് ശേഷമാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചത്. 2022 ഡിസംബർ 29ന് ശേഷം, ആമസോൺ ഫുഡ് വഴി ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ആർക്കും കഴിയില്ല. കമ്പനിക്ക് ഇന്ത്യയിൽ 3,000 ലധികം റെസ്റ്റോറന്റ് പങ്കാളികളുണ്ട്.
അവരുടെ റെസ്റ്റോറന്റ് പങ്കാളികളിൽ മക്ഡൊണാൾഡ്സ്, ഡൊമിനോസ് തുടങ്ങിയ വലിയ ബ്രാൻഡുകൾ ഉൾപ്പെടുന്നു. വാർഷിക ബിസിനസ് അവലോകനത്തിന് ശേഷമാണ് പ്രവർത്തനം നിർത്താനുള്ള തീരുമാനമെടുത്തതെന്ന് കമ്പനി അറിയിച്ചു. 2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ആ സമയത്ത് രാജ്യം കൊവിഡ് പ്രതിസന്ധിയിലായിരുന്നു. 2021 മാർച്ചോടെ രാജ്യത്തെ 62 പിൻകോഡുകളിൽ ഡെലിവറി സാധ്യമായി. എന്നിരുന്നാലും, പ്രതീക്ഷിച്ച പുരോഗതി സാധ്യമായില്ല, ഇത് കമ്പനിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു. ആമസോണിന്റെ എഡ്ടെക് പ്ലാറ്റ്ഫോമായ ആമസോൺ അക്കാദമി 2023 ഓഗസ്റ്റോടെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ആമസോൺ അക്കാദമി പ്ലാറ്റ്ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനിൽ എൻറോൾ ചെയ്തവർക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് ആമസോൺ അറിയിച്ചു. കോവിഡ്-19 മഹാമാരിക്കാലത്ത് വെർച്വൽ പഠനത്തിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോൺ ഓൺലൈൻ പഠന അക്കാദമി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ) ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് ഓൺലൈൻ ലേണിംഗ് അക്കാദമി പരിശീലനം നൽകി.