ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: ഫുട്ബോൾ ആരാധനയ്ക്കെതിരെ ബോധവൽക്കരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. താര ആരാധന ഇസ്ലാം വിരുദ്ധമാണെന്ന സമസ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
താരാരാധന വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും ഇടപെടണ്ട. സംഗീതം കേൾക്കണോ ഫുട്ബോൾ കാണണോ അതോ രാവിലെ നടക്കാൻ പോകണോ എന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണ്, മതസംഘടനകളല്ലെന്നും അദ്ദേഹം പറഞ്ഞു.