ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്‍റെ പേരിലെന്ന് സൂചന. നേപ്പാൾ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ കൊച്ചി സൗത്ത് പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഭാഗീരഥി ധാമിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജൂണിൽ നേപ്പാൾ സന്ദർശനം കഴിഞ്ഞ് ഭാഗീരഥി മടങ്ങിയെത്തിയതോടെയാണ് റാം ബഹദൂറിന്‍റെ സംശയങ്ങൾ ശക്തമായത്. മണിക്കൂറുകളോളം നീണ്ടുനിന്ന ഫോൺ കോളുകളും കാരണമായി.
ഭാഗീരഥി ഗർഭിണിയാണെന്നും ബഹദൂറിന് സംശയമുണ്ടായിരുന്നു. സെപ്റ്റംബറിൽ കിറ്റ് ഉപയോഗിച്ച് ഗർഭ പരിശോധനയും നടത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണം.