പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച; റാലിക്കിടെ മോദിക്ക് നേരെ പറന്ന് ഡ്രോൺ

ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിക്ക് നേരെ പറന്ന ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഡിസംബർ 1 നും 5 നും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി ഗുജറാത്തിലെത്തിയതായിരുന്നു മോദി. ഡ്രോണിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും നിരോധിത പ്രദേശത്ത് ഡ്രോൺ പറന്നത് എന്തിനാണെന്ന് കണ്ടെത്തേണ്ടതുണ്ട്.

ഗുജറാത്തിൽ വ്യാഴാഴ്ച 4 റാലികളെ മോദി അഭിസംബോധന ചെയ്തു. പാലൻപുർ, മൊഡാസ, ദാഹെഗാം, ബൽവ എന്നിവിടങ്ങളിലായിരുന്നു പര്യടനം.

Read Previous

പി കെ ശശിക്കെതിരെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമർശനം

Read Next

മംഗളൂരു സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ