ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
മാണിയാട്ട് : കോറസ് കലാസമിതി മാണിയാട്ട് നടത്തിയ ഒമ്പതാമത് പ്രഫഷണൽ നാടക മത്സരത്തിൽ വള്ളുവനാട് ബ്രഹ്മ അരങ്ങിലെത്തിച്ച രണ്ട് നക്ഷത്രങ്ങൾ എന്ന നാടകം മികച്ച നാടകമായി തിരഞ്ഞെടുത്തു. ഏറ്റവും നല്ല അഭിനേത്രി ലക്ഷ്യ എന്ന നാടകത്തിൽ ബീന എന്ന കഥാപാത്രത്തെ അരങ്ങിലെത്തിച്ച അഭിനേത്രി മുംതാസാണ്.
മികച്ച നടൻ രണ്ടു നക്ഷത്രങ്ങൾ എന്ന നാടകത്തിൽ കള്ളൻ സോമനായി അരങ്ങുതകർത്ത നടൻ ബിജുദായനന്ദനാണ്. അസാധ്യമായ അഭിനയമാണ് ബിജു ദയാനന്ദൻ കാഴ്ച വെച്ചത്. ഏറ്റവും നല്ല സംവിധായകൻ രാജീവ് മമ്മിളി (നാടകങ്ങൾ : ബാലരമ നത്ത് മാത്തൻ, ഒന്നാം സാക്ഷി). നല്ല രണ്ടാമത്തെ നാടകം കൊല്ലം അസീസിയുടെ ജലം. നല്ല നാടക രചയിതാവ് പ്രദീപ് കാവുന്തറ (നാടകം ബാലരമ)
സഹനടൻ കലവൂർ ശ്രീലൻ നാടകം നത്തുമാത്തൻ. സഹനടി ജയശ്രീ മധുക്കുട്ടൻ (നാടകം ബാലരമയിലെ രമ). പ്രത്യേക ജൂറി പുരസ്ക്കാരത്തിന് രണ്ടു നക്ഷത്രങ്ങൾ എന്ന നാടകത്തിൽ തിളങ്ങിയ ജോൺസൺ ആയിക്കര. പ്രത്യേക പുരസ്ക്കാരത്തിൽ അഭിനേതാവ് പ്രദീപ് ചന്ദ്രനും (നാടകം അമ്മ മനസ്സ്). അഭിനേത്രി സന്ധ്യാ മുരുകേഷും അർഹയായി. (നാടകം കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി) നവാഗത നാടക രചയിതാവ് അമ്മ മനസ്സ് എന്ന നാടകമെഴുതിയ സ്മിജുക്കുട്ടൻ. സംഗീതം അനിൽ മാള (ലക്ഷ്യം). ദീപനിയന്ത്രണം : ഷണ്മുഖൻ (ലക്ഷ്യം), രംഗപടം : വിജയൻ കടമ്പേരി (ലക്ഷ്യം,)ഹാസ്യ നടൻ : അതിരുങ്കൽ സുഭാഷ് ( സമം – അമ്പലപ്പുഴ സാരഥി )
ജനപ്രീയ നാടകം : നത്ത് മാത്തൻ ഒന്നാം സാക്ഷി ), ജനപ്രീയ നാടക രചയിതാവ് ജീവൻ സജിന് പ്രത്യേക പുരസ്കാരം.