ശബരിമല അരവണ ടിൻ വിതരണം; കരാർ കമ്പനിക്ക് താക്കീത്

കൊച്ചി: ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്. ആവശ്യാനുസരണം വിതരണം ചെയ്യാൻ കഴിയുമെങ്കിൽ മാത്രമേ കരാർ എടുക്കാവൂ എന്ന് കോടതി നിർദ്ദേശിച്ചു. ആവശ്യമായ അരവണ ടിൻ നൽകുന്നില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് കോടതിയുടെ ഇടപെടൽ.

സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും സമയം നൽകി. കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

Read Previous

പെരുമ്പാവൂരിലെ കോണ്‍ഗ്രസ് ജാഥയില്‍ മുഖ്യപ്രഭാഷണം നടത്താൻ എല്‍ദോസ് കുന്നപ്പിള്ളില്‍

Read Next

രാജ്യത്ത് ഭീഷണിയായി അഞ്ചാംപനി; മലപ്പുറത്തും മുംബൈയിലും രോഗവ്യാപനം