ഇപിഎഫില്‍ ചേരുന്നതിനുള്ള ശമ്പള പരിധി വർദ്ധിപ്പിച്ചേക്കും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) ചേരുന്നതിനുള്ള ഉയർന്ന ശമ്പള പരിധി വർദ്ധിപ്പിച്ചേക്കും. നിലവിലുള്ള 15,000 രൂപയിൽ നിന്ന് 21,000 രൂപയായി ഉയർത്താനാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്.

ഇതോടെ കൂടുതൽ ജീവനക്കാർക്ക് സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ ചേരാൻ കഴിയും. ഈ തീരുമാനം ജീവനക്കാരുടെയും തൊഴിലുടമകളുടെയും നിർബന്ധിത നിക്ഷേപങ്ങളുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

കാലാകാലങ്ങളിൽ ഉയർന്ന വേതന പരിധി നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പണപ്പെരുപ്പ നിരക്കിലെ വർദ്ധനവിന് അനുസൃതമായി മിനിമം ശമ്പള പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യാനാണ് ഇപിഎഫ്ഒയുടെ പദ്ധതി.

K editor

Read Previous

കെ-സ്മാര്‍ട്ട്; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌ വരുന്നു

Read Next

‘വരാഹ രൂപം’ ഇല്ലാതെ ‘കാന്താര’; നീതിയുടെ വിജയമെന്ന് തൈക്കുടം ബ്രിഡ്ജ്