കോഴിക്കോട് ശൈശവ വിവാഹം; മാതാപിതാക്കൾക്കും വരനുമെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം നടത്തി. ഈ മാസം 18നാണ് 17 വയസുള്ള പെൺകുട്ടിയുടെ വിവാഹം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശൈശവ വിവാഹവും ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.

Read Previous

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍; ഫലം മെയ് പത്തിനകം

Read Next

കെ-സ്മാര്‍ട്ട്; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌ വരുന്നു