മലിനജല സംസ്കരണ പ്ലാന്‍റ് നിർമ്മാണം; കോതിയിൽ സംഘർഷം, അറസ്റ്റ്

കോതി: കോതിയില്‍ അമൃത് പദ്ധതിയിൽ കോർപറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു. റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയാണിപ്പോൾ. ചിലരെ അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകൾ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ്. ഈ റോഡിലൂടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങളുമായി വാഹനങ്ങള്‍ പോകേണ്ടത്. ലോറി കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടിക്ക് നേരെ പൊലീസ് മർദ്ദനം ഉണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്. യുഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Read Previous

റഷ്യന്‍ ശാസ്ത്രജ്ഞര്‍ വളയമിട്ട് പറത്തിയ ദേശാടനപക്ഷിയെ കണ്ടെത്തി; ഇന്ത്യയിൽ രണ്ടാമത്തേത്‌

Read Next

ഭാരത് ജോഡോ യാത്ര; മധ്യപ്രദേശില്‍ രാഹുലിനൊപ്പം ചേര്‍ന്ന് പ്രിയങ്ക