ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍റെ ശുപാർശ കത്ത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ഓഫീസിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. സോഷ്യൽ മീഡിയ വഴി പ്രചരിച്ച കത്ത് കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ആരാണ് ഇത് തയ്യാറാക്കി വാട്സ്ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താൻ പൊലീസിന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടിവരും. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉണ്ടായ കാലതാമസം കാരണം നിരവധി സുപ്രധാന തെളിവുകൾ ഇതിനകം നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാം.
പ്രാഥമികാന്വേഷണം നടത്തിയപ്പോൾ ക്രൈംബ്രാഞ്ച് ആര്യ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശുപാർശ കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ശുപാർശ.