പെരിങ്ങോം കൂട്ടബലാത്സംഗം : 2 പേർ അറസ്റ്റിൽ

ചെറുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗത്തി നിരയാക്കിയ കേസിൽ പ്രധാന പ്രതികൾ പിടിയിൽ.

കാങ്കോലിൽ താമസിക്കുന്ന നിർമ്മാണ തൊഴിലാളി, കല്ലൻ ഹൗസിൽ പ്രജിത്ത് 35, കാങ്കോൽ കാളീശ്വരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പുളുക്കൂൽ ദിലീപ് 30, എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്.പി. ടി .കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എൻ.കെ.ഗിരീഷ്, അറസ്റ്റ്  ചെയ്തത്നി രവധി പേർ കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണം ഡിവൈഎസ്.പി. നേരിട്ട് ഏറ്റെടുത്തത്.ഇരയെ വനിതാ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പേർ പീഡിപ്പിച്ചതായ വിവരം പുറത്തുവന്നത്. പീഡനത്തിന്  ഒത്താശ ചെയ്തവരുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതികളാണ് ഇന്ന് പിടിയിലായത്. കേസിൽ മടക്കാംപൊയിലിലെ പി.വി വിനീഷ് 28, കെ . സുവർണ്ണൻ 39, കുപ്പോളിലെ പി.വി.രജീഷ് 31,എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു ഇവർ റിമാന്റിലാണ്  . സംഘത്തിന്റെ പിടിയിൽ ചില പെൺകുട്ടികൾ പെട്ടുപോയതായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് കണ്ടെത്തുകയും  മട്ടന്നൂർ  മഹിളാമന്ദിരത്തിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. മട്ടന്നൂർ പോലീസാണ് പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായ വിവരം പുറത്തു കൊണ്ടുവന്നത്.

Read Previous

നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ഇന്ധന കവർച്ച പതിവാകുന്നു

Read Next

അവിവാഹിത യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വനിതാ കമ്മീഷൻ ഇടപെട്ടു