ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ശുപാർശ കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാൻ അയച്ച നോട്ടീസിന് നഗരസഭ മറുപടി നൽകിയിരുന്നു. പരാതി തള്ളണമെന്ന് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും അതിനാൽ പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നും നഗരസഭാ സെക്രട്ടറി മറുപടി നൽകി. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ നഗരസഭയ്ക്ക് നോട്ടീസ് അയച്ചത്.
അതേസമയം തിരുവനന്തപുരം നഗരസഭയുടെ ശുപാർശ കത്ത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും. മേയറുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം തേടിയിട്ടുണ്ട്. പരാതിക്കാരിയായ ആര്യ രാജേന്ദ്രന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അന്വേഷണം ആരംഭിക്കുക. പ്രാഥമികാന്വേഷണം നടത്തിയപ്പോൾ ക്രൈംബ്രാഞ്ച് ആര്യ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.