കോടതി ജീവനക്കാരന്റെ കവുങ്ങ് മോഷ്ടിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോടതി ജീവനക്കാരന്റെ പറമ്പിൽ നിന്നും കവുങ്ങ് മോഷ്ടിച്ചതായി പരാതി. കാസർകോട് മുൻസിഫ് കോടതിയിലെ ബഞ്ച് ക്ലാർക്കായ കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയുടെ ആവിയിലെ 11 െസന്റ് ഭൂമിയിൽ നിന്നാണ് കവുങ്ങ് മോഷണം പോയത്.

കല്ലഞ്ചിറ റോഡ് ടി.കെ. മൻസിലിലെ ടി.കെ. ലത്തീഫ് വീട് നിർമ്മാണത്തിനായി വാങ്ങിയ 11 സെന്റ് ഭൂമിയിലെ കായ്്ഫലമുള്ള കവുങ്ങാണ് സാമൂഹ്യ വിരുദ്ധർ മുറിച്ചെടുത്തത്. കവുങ്ങ് മുറിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ടി.കെ. ലത്തീഫ് ഹോസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയത്.

Read Previous

കല്ല്യോട്ട്  ഇരട്ടക്കൊല: പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍  ഉത്തരവ്‌

Read Next

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി