ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി: എണ്ണ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയും സൗദി അറേബ്യയും നിഷേധിച്ചു. എണ്ണ ഉൽപാദനം വർദ്ധിപ്പിക്കില്ലെന്ന് ഇരു രാജ്യങ്ങളും ആവർത്തിച്ചു. ക്രൂഡ് ഓയിൽ ഉൽപാദനം വർദ്ധിപ്പിക്കാൻ ഓർഗനൈസേഷൻ ഓഫ് ഓയിൽ പ്രൊഡ്യൂസിംഗ് ആൻഡ് എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്സ്) പ്ലസ് അംഗങ്ങളുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ യുഎഇ നിഷേധിച്ചു.
ഒപെക്സ് പ്ലസ് തീരുമാനം അനുസരിച്ച് നിലവിലെ കരാർ അടുത്ത വർഷം അവസാനം വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഒക്ടോബറിൽ ഒപെക്സ് പ്ലസ് പ്രതിദിന എണ്ണ ഉൽപാദനം 2 ദശലക്ഷം ബാരൽ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.