തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം ഒരുങ്ങുന്നു

കോട്ടയം: വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം തയാറെടുക്കുന്നു. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പറയുന്നത്.

പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ചിത്രം ഒഴിവാക്കി. എ ഗ്രൂപ്പിൽ തരൂരിന് വേദി ഒരുക്കുന്നതിൽ ഭിന്നതയുണ്ട്. എന്നാല്‍ പരിപാടിയുമായി മുന്നോട്ടു പോകാനാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം.

Read Previous

രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി; രേഖാമൂലം ആരാഞ്ഞ് ഗവർണർ

Read Next

മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയതായി റിപ്പോർട്ട്