രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി; രേഖാമൂലം ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് രേഖാമൂലം ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ തെളിവായി വീഡിയോകളും ഫോട്ടോകളും സഹിതം ബി.ജെ.പി നേതാക്കൾ കഴിഞ്ഞ ദിവസം ഗവർണർക്ക് പരാതി നൽകിയിരുന്നു.

രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർക്ക് വേണ്ടി രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ചോദിച്ചു. സെക്രട്ടേറിയറ്റിൽ ജോലിക്ക് കയറാനുള്ള പഞ്ച് ചെയ്ത ശേഷം സമരത്തിനിറങ്ങിയതാണോയെന്നും ഗവർണർ ചോദിച്ചു. ഈ ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്കും ബിജെപി പരാതി നൽകിയിരുന്നു.

K editor

Read Previous

തരൂരിനെ വിലക്കിയതിനെതിരെ അന്വേഷണം വേണം; ഹൈക്കമാന്റിന് കത്തയച്ച് എം.കെ രാഘവന്‍

Read Next

തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം ഒരുങ്ങുന്നു