രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ

അഹമ്മദബാദ്: മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്ത് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമ്മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ ബിജെപി സ്ഥാനാർത്ഥിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിച്ചതിനെയും ശർമ്മ പരിഹസിച്ചു. വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് രാഹുൽ ഗാന്ധി സംസ്ഥാനം സന്ദർശിച്ചത്. രാഹുൽ ഗാന്ധി ഹിമാചൽ പ്രദേശിൽ പ്രചാരണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് രാഹുൽ ഗാന്ധി പോകുന്നത്. പരാജയത്തെ ഭയന്നാണ് ഇങ്ങനെ ചെയ്യുന്നത് എന്നും ഹിമന്ത ബിശ്വ ആരോപിച്ചു.

പൂജ ഭട്ട്, അമോൽ പലേക്കർ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിനെയും അദ്ദേഹം വിമർശിച്ചു. പണം നൽകിയാണ് എല്ലാവരെയും പങ്കെടുപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Read Previous

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സാക്ഷിയായ ടി. സിദ്ദിഖിന് വീണ്ടും വാറണ്ട്‌

Read Next

ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു