ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികൾക്ക് 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും അതിനുള്ള ശുപാർശ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച കട അടപ്പ് സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങള്‍ക്കുള്ള കമ്മീഷൻ കൂടി കണ്ടെത്തേണ്ടതിനാലാണ് ബജറ്റ് വിഹിതം പര്യാപ്തമാകാതെ വന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ (2022-23) 216 കോടി രൂപയാണ് റേഷൻ വ്യാപാരികൾക്കായി കമ്മീഷനായി വകയിരുത്തിയത്.
റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാൻ പ്രതിമാസം 15-16 കോടി രൂപയാണ് സർക്കാരിന് വേണ്ടി വരുന്നത്. എന്നിരുന്നാലും, പിഎംജികെവൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷനും കണക്കിലെടുക്കുമ്പോൾ പ്രതിമാസം 28-30 കോടി രൂപ കണ്ടെത്തേണ്ട സാഹചര്യമുണ്ടായി. മന്ത്രി കൂട്ടിച്ചേർത്തു.