ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പ് നൽകി. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും നിർമ്മാണ കരാർ സ്വന്തമാക്കിയ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
നിർമ്മാണ സാമഗ്രികളുമായി വെള്ളിയാഴ്ച പദ്ധതി പ്രദേശത്ത് എത്തുമ്പോൾ ഈ വാഹനങ്ങൾ തടയില്ലെന്ന പ്രതിഷേധക്കാരുടെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. കോടതിയലക്ഷ്യ ഹർജികളിൽ സമരത്തിന്‍റെ കാരണങ്ങളും മറ്റ് കാര്യങ്ങളും പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.