വടിവാളുമായി യുവാവ് റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വടിവാളുമായി പിടിയിലായ ടിപ്പർ ലോറി ഡ്രൈവറെ കോടതി റിമാന്റ് ചെയ്തു. പുല്ലൂർ കൊടവലം തട്ടുമ്മലിലെ ഗംഗാധരന്റെ മകനും ടിപ്പർ ലോറി ഡ്രൈവറുമായ പി. രാജഹരിയെയാണ് 31, കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഹോസ്ദുർഗ്ഗ് എസ്ഐ, ആർ. ശരത്തും സംഘവും വടിവാളുമായി പിടികൂടിയത്.

കെ.എൽ. 14 ടി. 1334 നമ്പർ കാറിൽ മഡിയൻ ഭാഗത്തുനിന്നും പുതിയകോട്ട ഭാഗത്തേക്ക് വരുന്നതിനിടയിലാണ് യുവാവ് പോലീസിന്റെ പിടിയിലായത്. വാഹനത്തിനുള്ളിൽ നിന്നാണ്  പോലീസ് വടിവാൾ കണ്ടെത്തിയത്. യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Read Previous

വൈദ്യുതി മോഷണത്തിന് കേസ്സ്

Read Next

മഞ്ചേശ്വരത്ത് 18 ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട