വൈദ്യുതി മോഷണത്തിന് കേസ്സ്

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : ഗാർഹികാവശ്യത്തിന് നൽകിയ വൈദ്യുതി കണക്ഷനിൽ നിന്നും വാണിജ്യാവശ്യത്തിന് വൈദ്യുതി മോഷ്ടിച്ചതിന് മേൽപ്പറമ്പ് പോലീസ് ഒരാൾക്കെതിരെ കേസ്സെടുത്തു.

തെക്കിൽ ഫെറി ചേരിക്കോട് ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ അബൂബക്കറാണ് 58, സർവ്വീസ് വയറിൽ കൃത്രിമം നടത്തി 4,12,047 രൂപയുടെ വൈദ്യുതി മോഷ്ടിച്ചത്. 2021 നവമ്പർ 19 മുതൽ 2022 നവമ്പർ 19 വരെയുള്ള ഒരുവർഷ കാലയളവിലാണ് വൈദ്യുതി മോഷണം നടന്നത്. ഗാർഹികാവശ്യത്തിന് നൽകിയ കണക്ഷനിലെ സർവ്വീസ് വയറിൽ കൃത്രിമം നടത്തിയാണ് മോഷണം.

സംഭവത്തിൽ ഉദുമ ഇലക്ട്രിക്കൽ സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. രജിത്ത് കുമാറിന്റെ പരാതിയിലാണ്  അബൂബക്കറിനെതിരെ മേൽപ്പറമ്പ് പോലീസ് ഇലക്ട്രിസിറ്റി ആക്ട് പ്രകാരം കേസെടുത്തത്.

LatestDaily

Read Previous

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Read Next

വടിവാളുമായി യുവാവ് റിമാന്റിൽ