യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

നീലേശ്വരം : യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവോണത്തിന് തലേദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൈക്കടപ്പുറത്തെ പി. മഹേഷിനെയാണ് ദേശീയപാതയോരത്തെ നീലേശ്വരം പെട്രോൾപമ്പിന് സമീപത്ത് കാറിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചത്സംഭവത്തിൽ ഒന്നാം പ്രതി കണിച്ചിറയിലെ രാജേഷ് കഴിഞ്ഞദിവസം ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു.

രാജേഷിനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തി. മഹേഷിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ആറങ്ങാടിയിൽനിന്ന് കണ്ടെടുത്തു. രാജേഷിനെ 14 ദിവത്തേക്ക് റിമാൻഡ് ചെയ്തു. രണ്ടാം പ്രതി പുറത്തേക്കെയിലെ കൃഷ്ണദാസിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. മൂന്നും നാലും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.

Read Previous

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്

Read Next

വൈദ്യുതി മോഷണത്തിന് കേസ്സ്