രാജപുരം പോലീസിന് വൻതുക കളഞ്ഞുകിട്ടി

രാജപുരം: രാജപുരം പോലീസിന് ലക്ഷങ്ങൾ കളഞ്ഞുകിട്ടി.  തുക എത്രയാണെന്ന് പറയില്ല. പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ലഭിച്ച തുകയ്ക്ക് അവകാശികളുണ്ടെങ്കിൽ തെളിവ് സഹിതം ഹാജരാകണമെന്ന് പോലീസ് അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലോ, രാജപുരം സ്റ്റേഷനിലോ ഹാജരായാൽ പണം ലഭിക്കും. 30 ദിവസത്തിനകം അവകാശികളെത്തിയില്ലെങ്കിൽ നിയമാനുസൃതമായ രീതിയിൽ സർക്കാർ ഖജനാവിലേക്ക് പണം കണ്ടുകെട്ടും.

Read Previous

നാളെ നബിദിനം ആഘോഷങ്ങളും റാലികളുമില്

Read Next

രവീണ തിരിച്ചു വരുന്നു