പരസ്യപ്രതികരണം പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ല; സുധാകരന് മറുപടിയുമായി തരൂര്‍

കോഴിക്കോട്: പരസ്യമായ അഭിപ്രായപ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി തീരുമാനം കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂര്‍. പാർട്ടി വേദിയിൽ പ്രതികരിക്കുന്നതിൽ എന്താണ് വിലക്കെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് ബാർ അസോസിയേഷന്‍റെ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്‍റെ ഐക്യം തകർക്കുന്ന പരസ്യപ്രതികരണം പാടില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

കോൺഗ്രസിന്‍റെ ഐക്യത്തെയും സുസ്ഥിരതയെയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്ന് കെ സുധാകരൻ കർശന നിർദേശങ്ങൾ നൽകിയിരുന്നു. ശശി തരൂർ വിഷയത്തിൽ കോൺഗ്രസിനെ പരസ്യമായി അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

K editor

Read Previous

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി: പുനഃപരിശോധനാ ഹർജി നൽകാൻ കോൺഗ്രസ്

Read Next

ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയ ശിവലിംഗത്തിന് കാർബൺ ഡേറ്റിങ് പറ്റില്ല: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ