കാഞ്ഞങ്ങാട് : നാളെ റബീഉൽഅവ്വൽ മാസം 12. പ്രവാചകൻ മുഹമ്മദ് നബിയുടെ ജൻമദിനമായ നാളെ പതിവ് ആഘോഷങ്ങളും ,നബിദിന റാലികളുമില്ലാതെയാണ് നബിദിനമാചരിക്കുന്നത്.
കോവിഡ് കാലത്തെ ലോക്ക് ഡൗണിന്റെയും മറ്റു നിയന്ത്രണങ്ങളുടെയും, പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷങ്ങളിലേത് പോലുള്ള ആഘോഷ പരിപാടികൾ ഇത്തവണ വേണ്ടെന്ന് വെച്ചത്. മദ്രസ വിദ്യാർത്ഥികളുടെ കലാസാംസ്ക്കാരിക പരിപാടികളും വൈഞ്ജാനിക സദസുകളുമില്ലാതെയാണ് ഇത്തവണത്തെ നബിദിനം കടന്ന് പോകുന്നത്.
എന്നാൽ മസ്ജിദുകൾ രാത്രി നേരത്ത് വൈദ്യൂതി വിളക്കുകളുടെ വർണ്ണ പ്രഭയിൽ ജ്വലിച്ച് നിൽക്കും .പള്ളികളിൽ പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് മൗലീദ് പാരായണവും ,പ്രത്യേക പ്രാർത്ഥനകളും നടക്കുന്നുണ്ട്. മദ്രസകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ഒാൺലൈനിലുള്ള മൽസരങ്ങളും നടന്നു വരികയാണ്.