ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു/കൊച്ചി: സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയിൽ എത്തിയെന്നത് ഉറപ്പായതോടെ കേരള പൊലീസും കേസിൽ പരിശോധന നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് മംഗളൂരുവിൽ എത്തിയിട്ടുണ്ട്.
അതേസമയം, മംഗളൂരു സ്ഫോടനക്കേസിലെ അന്വേഷണം കർണാടക പോലീസ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതി മുഹമ്മദ് ഷാരിഖ് രണ്ട് സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കേസിലെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനാൽ എൻഐഎ അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
കർണാടക പോലീസ് നടത്തിയ അന്വേഷണത്തിൽ ബോംബുകൾ നിർമ്മിക്കാനാവശ്യമായ ചില വസ്തുക്കൾ ഷാരിഖ് ഓൺലൈനായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ സാമഗ്രികൾ ആലുവയിലെ വിലാസത്തിൽ എത്തിയതായും കണ്ടെത്തി. ഇതോടെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കൂടാതെ, കോയമ്പത്തൂരിൽ കാറിൽ സ്ഫോടനം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഇയാൾ കോയമ്പത്തൂരിലേക്ക് പോയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.