പ്രചാരണം അടിസ്ഥാന രഹിതം; സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ. നിർദ്ദിഷ്ട കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ-റെയിൽ പറഞ്ഞു. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് വിശദീകരണം.

പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ബോർഡിന്‍റെ അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക്, 50 വർഷത്തെ കേരളത്തിന്‍റെ വികസനം കണക്കിലെടുത്ത് വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതി മുന്നോട്ട് പോകും.

അന്തിമ അംഗീകാരത്തിന് മുന്നോടിയായി, ഡിപിആർ സംബന്ധിച്ച് സെൻട്രൽ റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ റെയിൽ കോർപ്പറേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. 

Read Previous

ഗുരുവായൂർ ഏകാദശി വിവാദത്തിൽ; പഞ്ചാംഗം ഗണിച്ച് നൽകിയതിൽ തിരുത്തൽ വരുത്തിയെന്ന് കാണിപ്പയ്യൂര്‍

Read Next

കൊച്ചിയിലെ കൂട്ടബലാത്സംഗം; സെക്‌സ് റാക്കറ്റിലേക്കും അന്വേഷണം