ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്നു, മലയാളികളുടെ മനോഭാവത്തിൽ മാറ്റം: ഷക്കീല

തൃശ്ശൂർ: 20 വർഷം മുൻപ് താൻ കണ്ട കേരളമല്ല ഇതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോട് നന്ദിയുണ്ടെന്നും നടി ഷക്കീല. ചങ്ങമ്പുഴ ഹാളിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘സഹയാത്രിക’യുടെ ഇരുപതാം വാർഷികാഘോഷമായ ‘ഇട’ത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എഴുത്തുകാരി രേഖാരാജ് അധ്യക്ഷത വഹിച്ചു. റിയാസ് സലീം, ക്വീർ ആർട്ടിസ്റ്റ് സാക്ഷി, മുൻ എം.എൽ.എ വി.ടി ബൽറാം, എഴുത്തുകാരി വിജയരാജമല്ലിക, ഫൈസൽ ഫൈസു, ദീപ വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട്ട് സിനിമയുടെ ട്രെയിലർ ലോഞ്ചിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ, തനിക്ക് ചില സ്ഥലങ്ങളിൽ അവഗണനയാണെന്നും ഇടം പോലുള്ള വേദികളിൽ തനിക്ക് ലഭിക്കുന്ന സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും ഷക്കീല പറഞ്ഞു.

K editor

Read Previous

‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’; വാജ്‌പേയിയാകാൻ പങ്കജ് ത്രിപാഠി

Read Next

ഔദാര്യമല്ല ചാന്‍സലര്‍ പദവി, നീക്കാൻ സർക്കാരിന് അധികാരമില്ല: ഗവർണർ